Psalms 128

ആരോഹണഗീതം.

1യഹോവയെ ഭയപ്പെടുകയും
അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ.
2നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും;
അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും.
3നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ
ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും;
നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും
ഒലിവുതൈകൾപോലെയായിരിക്കും.
4യഹോവയെ ഭയപ്പെടുന്ന മനുഷ്യർ
ഇപ്രകാരം അനുഗൃഹീതരാകും.

5യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;
നിന്റെ ജീവിതകാലത്തുടനീളം
നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.
6മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ—
ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
Copyright information for MalMCV